മനസ്സും ശരീരവും ഉറഞ്ഞു, മരവിച്ചു നില്‍ക്കുകയാണ് എല്ലാവരും.
ഇന്ന് രാവിലെ കൂടെ കണ്ടതാണ് അവനെ, നവാങ്ങിനെ..
ആളൊരു പാവമാണ്.. ഗൂര്‍ഖകള്‍ ഇത്രക്ക് പാവങ്ങളാണോ? ഗൂര്‍ഖകളെ കുറിച്ച് കേട്ടിട്ടുള്ള കഥകള്‍ ഒക്കെ അപ്പോള്‍ പൊടിപ്പും തൊങ്ങലും ചെര്‍ക്കപ്പെട്ടതാണോ? എന്തോ അറിയില്ല...ചിലപ്പോള്‍ നവാങ്ങുമായി ഒരു യുദ്ധത്തില്‍ ഏര്‍പ്പെടെണ്ടി വന്നിട്ടില്ലാത്തത് കൊണ്ട് അറിയാതതാകാം.
എന്നും രാവിലെ ഗരാജില്‍ വന്നു കുശലം ഒക്കെ പറഞ്ഞിട്ടേ ഡ്യൂട്ടിക്ക് പോകു.വൈകുംനെരങ്ങളില്‍ ആള് ശെരിക്കും രസികനാകും.ചുരുക്കത്തില്‍ എല്ലാവര്ക്കും പ്രിയപെട്ടവന്‍.എല്ലാവരുടെയും സാരഥി ആണ് നവാങ്ങ്.ഇന്ന് രാവിലെ ഗരാജില്‍ എത്തിയത് അല്‍പ്പം പരിഭവത്തോടെ ആണ്, 'ഈ ശവ വണ്ടി ഉന്തി എന്റെ പരിപ്പിളകി' ... സ്ഥിരം തട്ടിക്കൂട്ട് പരുപാടികള്‍ കാണിച്ചു വണ്ട് ഓടുന്ന പരുവം ആക്കി.ഗൂര്‍ഖ ഹാപ്പി ! ഇന്ന് വൈകിട്ട് അവന്റെ വക കുപ്പി ഓഫര്‍ ചെയ്തിട്ട് അവന്‍ സ്ഥലം വിട്ടു.നാലു മണിക്കൂര്‍ ആശുപത്രിയിലും അവിടുന്ന് രണ്ടു മണിക്കൂര്‍ മോര്‍ച്ചറിയിലും ചിലവിട്ടു തിരികെ എത്തിയിരിക്കുന്നു,അഞ്ചടി നീളമുള്ള പെട്ടിയില്‍...
നാളെ ഞാന്‍ എന്നോര്‍ത്ത് മനസ്സ് വിറക്കുംപോളും കൈവിറക്കാതെ കൊടുക്കുന്ന അവസാനത്തെ സല്യൂട്ട് കാണാന്‍...
ഒരു സിനിമ പോലെ മുന്നില്‍ ഒരുപാട് ദൃശ്യങ്ങള്‍ മിന്നി മറയുന്നു,നവാങ്ങ്,അവനു മുന്‍പ് പോയവര്‍ ,ഇനി പോകനിരിക്കുന്നവര്‍ ,ഇതിനെല്ലാം ഇടയ്ക്കു ഒരുമിച്ചു ചിലവിട്ട നല്ല നേരങ്ങള്‍..
അതിനിടക്ക് സലാമി കഴിഞ്ഞു നവാങ്ങ് യാത്ര തുടര്‍ന്നു..
നേരെ ഗരാജില്‍ ചെന്നു.'ശവവണ്ടി' ആരോ വലിച്ചു കൊണ്ടുവന്നിട്ടിട്ടുണ്ട് സീറ്റിലും താഴെയുമായി ചോര തളംകെട്ടി നില്‍ക്കുന്നു.സ്ഥിരം തട്ടികൂട്ടു പണികള്‍ ഇപ്രാവശ്യം നടക്കില്ല.കുറച്ചു ദിവസത്തെ പണിയുണ്ട്.വണ്ടിക്കും മനസ്സിനും.ആദ്യം ഈ ചോരയെല്ലാം കഴുകികളയാം.എന്നിട്ട് എവിടുന്നെങ്കിലും ഒരു കുപ്പി ഒപ്പിക്കണം ബോധം കെട്ടു ഉറങ്ങണം.നാളെ ചിലപ്പോള്‍ ഈ ചോരപ്പാടുകള്‍ മായുന്ന പോലെ ഓര്‍മകളും മാഞ്ഞാലോ....

No comments:
Post a Comment