Friday, 7 August 2015

പക

നമ്മള്‍ ഓരോരുത്തരും പാണ്ഡവന്മാര്‍ ആണ്.
മിക്കപ്പോഴും നാം ധര്‍മത്തെ മുറുകെ പിടിക്കുന്നു,ചിലപ്പോള്‍ നാം വളരെ ധീരന്മാരും ശക്തരുമാണ്,ചിലപ്പോള്‍ നമ്മള്‍ ആകെ ധര്‍മ്മസങ്കടങ്ങളില്‍ പെട്ട് ഇരിക്കാറുണ്ട് ചിലതൊക്കെ ഓര്‍മ്മിപ്പിക്കാന്‍ ഒരാള്‍ ഉണ്ടാകുമ്പോള്‍ ധര്‍മസങ്കടങ്ങള്‍ എല്ലാം ദൂരെപ്പോയി നാം അജയ്യര്‍ ആകും,മറ്റു ചിലപ്പോള്‍ ഒന്നിനോടും മമതയില്ലാതെ എല്ലാത്തിലും അതീതന്‍ ആയി കാണപ്പെടും,ചില നേരങ്ങളില്‍ നമ്മള്‍ ദേവന്മാരുടെ വളരെ അടുത്തായിരിക്കും നൂറു ദേവന്മാരുടെ ഗുണങ്ങള്‍ ഉള്ളവരാകും..

പാണ്ടവന്മാരെ പോലെ എണ്ണിയാല്‍ ഒടുങ്ങാത്ത ഗുണങ്ങളും ചില ബലഹീനതകളും ഉള്ളവര്‍.എന്നാല്‍ ഒരേയൊരു സമയം, ഒരേയൊരു സമയം മാത്രം നമ്മളിലുള്ള ഈ പാണ്ഡവന്മാര്‍ ഒരേയൊരു വികാരത്തോടെ ഒന്നാകും.പാണ്ഡവന്മാര്‍ ഒന്നാകും എന്ന് പറഞ്ഞാല്‍ അതില്‍ ഒരല്‍പം തെറ്റുണ്ട്.സത്യത്തെ അല്ലെങ്കില്‍ ധര്‍മത്തെ മുറുകെ പിടിക്കുന്ന പാണ്ടാവനെ നമ്മള്‍ മാറ്റി നിര്‍ത്തും അല്ലെങ്കില്‍ അയാള്‍ അശക്തനായി മൌനം വരിച്ചു നില്‍ക്കും എന്നുവേണം പറയാന്‍.എപ്പോഴാണ് ഇതെന്ന് പറഞ്ഞില്ലെല്ലോ , അവിചാരിതമായി നാം ഒരു നായയെ കാണാന്‍ ഇടയായാല്‍! ഒരേയൊരു വികാരത്തോടെ ,പകയോടെ

അതെ,പല വിധമായ ഗുണങ്ങള്‍ ഉള്ള പാണ്ഡവരില്‍ നാലുപേരും ഒന്നിച്ചു പകയോടെ ഉറഞ്ഞുതുള്ളും ,ആക്രോശിച്ചുകൊണ്ട്  കണ്ണില്‍ കാണുന്നതൊക്കെ വലിച്ചെറിയും

വാനപ്രസ്ഥം തുടങ്ങിയപ്പോള്‍ കൂടെ ഇല്ലാതിരുന്ന ,വഴിയില്‍ നിന്ന് എപ്പോഴോ കൂടെ നടന്നു,തങ്ങള്‍ ഒന്നും  വീണപ്പോള്‍ ശ്രദ്ധിക്കാതെ തങ്ങളുടെ സ്ഥാനത്ത് തങ്ങള്‍ക്കു പകരമായി സത്യത്തെയും ധര്‍മത്തെയും വരിച്ച ആളുടെ കൂടെ സ്വര്‍ഗം വരിച്ചതില്‍ ഉള്ള പകയോടെ !


Inspired from : http://anu19992.blogspot.in/2014/07/blog-post_11.html?showComment=1438889764260#c2689176435008220331

No comments:

Post a Comment